ചാലക്കുടി
ആത്മഹത്യ ശ്രമം നടത്തിയ കാതിക്കുടത്തെ കുടുംബത്തിന് ജപ്തി നോട്ടീസ് നല്കിയിട്ടില്ലെന്ന് കാടുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു അറിയിച്ചു. 2019ൽ ബാങ്കിൽ നിന്നുമെടുത്ത വായ്പ പുതുക്കി വരുന്നതോടൊപ്പം തന്നെ തിരിച്ചടവിനായി സാവകാശം കൊടുക്കുകയും ബാങ്കിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. എന്നാൽ നടപടിക്രങ്ങളുടെ ഭാഗമായി സഹകരണ വകുപ്പ് നേരിട്ട് ഡിമാന്റ് നോട്ടീസ് കുടുംബത്തിന് നല്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..