07 December Thursday

10 വയസ്സുകാരന് വിഷം നൽകി, അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
ചാലക്കുടി
കാടുകുറ്റിയിലെ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്പ തിരിച്ചടവ് സംബന്ധിച്ച നോട്ടീസ് വന്ന ആകുലതയിൽ ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ശ്രമം നടത്തി. കാതിക്കുടം മച്ചിങ്ങൽ തങ്കമണി (69), മകൾ വെസ്റ്റ് കൊരട്ടി വെളങ്ങാട്ടിൽ വത്സന്റെ ഭാര്യ ഭാഗ്യലക്ഷ്മി (46), മകൻ അതുൽകൃഷ്ണ (10) എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വീട്ടിലുണ്ടാക്കിയ പായസത്തിൽ ഗുളികകൾ ചേർത്ത്‌ കഴിക്കുകയായിരുന്നു. 2019ൽ ബാങ്കിൽ നിന്നും16 ലക്ഷം രൂപ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള 11 സെന്റ് സ്ഥലവും വീടും ഈടുകൊടുത്താണ് വായ്‌പയെടുത്തത്. മകന്റെ ചികിത്സ മൂലം വായ്പാതിരിച്ചടവ് കൃത്യമായി നടന്നില്ല. ഇതിനിടെയാണ് നോട്ടീസ് വന്നത്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top