ഇരിങ്ങാലക്കുട
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ- അമേരിക്കൻ ആർട്ട് കൗൺസിൽ സംഘടിപ്പിക്കുന്ന ദി ഇറേസിങ് ബോർഡേർസ് ഡാൻസ് ഫെസ്റ്റിവലിലേക്ക് മോഹിനിയാട്ടം രംഗത്തെ വാഗ്ദാനമായ ഹൃദ്യ ഹരിദാസിനെ തെരഞ്ഞെടുത്തു. വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങളുടെ സർഗാത്മക പ്രദർശനങ്ങളിലൂടെ, വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
നിർമല പണിക്കരുടെ ശിഷ്യയാണ് ഹൃദ്യ. മഹാഭാരതത്തിലെ അംബയുടെ കഥയാണ് ഗുരു ഹൃദ്യയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചുട്ടി കലാകാരനായ ഹരിദാസിന്റെയും രമയുടെയും മകളായ ഹൃദ്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..