തൃശൂർ
തിലകൻ സൗഹൃദ സമിതിയുടെ തിലകൻ സുവർണമുദ്ര പുരസ്‌കാരം സംഗീത സംവിധായകൻ മോഹൻ സിത്താരയ്‌ക്കും നടി കുളപ്പുള്ളി ലീലയ്‌ക്കും സമ്മാനിച്ചു. തിലകന്റെ പതിനൊന്നാം ചരമദിനവും സമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. തൃശൂർ ജവഹർ ബാലഭവനിൽ സിനിമാതാരം സുനിൽ സുഖദ ഉദ്ഘാടനം ചെയ്‌തു. നൗഷാദ് ആലത്തൂർ അധ്യക്ഷനായി.
പരസ്യചിത്ര സംവിധായകൻ എം എം അബ്ദുൾ റസാക്ക് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. നടൻ ശിവജി ഗുരുവായൂർ, സെക്രട്ടറി പി എസ് സുഭാഷ്, നെൽസൺ ഐപ്പ്, നടി മഞ്ജു സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. തിലകൻ സൗഹൃദ സമിതിയിലെ കലാപ്രതിഭകളെ ആദരിച്ചു. വിവിധ കലാ പരിപാടികളും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..