19 April Friday

കോയമ്പത്തൂർക്കും കണ്ണൂർക്കും 
വീണ്ടും പ്രതിദിന ട്രെയിൻ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
തൃശൂർ
ട്രെയിൻ യാത്രികർക്ക്‌ സൗകര്യമായി  തൃശൂരിൽനിന്നും കോയമ്പത്തൂർ, കണ്ണൂർ, കോഴിക്കോട്‌, ഷൊർണുർ ഭാഗങ്ങളിലേക്കായി നാല്‌  പ്രതിദിന ട്രെയിനുകൾ  പുനരാരംഭിക്കുന്നു.  ജൂലൈ ആദ്യവാരം മുതൽ രണ്ട് പ്രതിദിന ട്രെയിനുകൾ കൂടി ഓടിത്തുടങ്ങും.  06461 ഷൊർണൂർ–- - തൃശൂർ എക്സ്പ്രസ്‌ സ്പെഷ്യൽ ജൂലൈ മൂന്നു മുതൽ രാത്രി 10.10ന് ഷൊർണൂരിൽനിന്നും പുറപ്പെട്ട് 11.10ന് തൃശൂരിൽ എത്തും. 16609 തൃശൂർ –-- കണ്ണൂർ എക്സ്പ്രദ്‌ ജൂലൈ നാലുമുതൽ രാവിലെ 6.35ന് തൃശൂരിൽനിന്നും പുറപ്പെട്ട്  പകൽ 12.05ന് കണ്ണൂരിലെത്തും. 56605 കോയമ്പത്തൂർ - –- തൃശൂർ, 56664 കോഴിക്കോട് -–- തൃശൂർ പ്രതിദിന ട്രെയിനുകൾ കൂടി പുനരാരംഭിയ്ക്കുവാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി.ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. പുതിയ തീരുമാനമനുസരിച്ച്‌  ഈ   രണ്ട് ട്രെയിനുകളും ഷൊർണൂരിൽ യാത്ര അവസാനിപ്പിയ്ക്കും. പകരം ഷൊർണൂരിൽനിന്നും തൃശൂർ വരെ  പുതിയ ട്രെയിൻ  ഓടും. ഇതിൽ ഉൾപ്പെട്ടതാണ്‌ ജൂലൈ മൂന്നുമുതൽ ഓടുന്ന  06461 ഷൊർണൂർ - –-തൃശൂർ എക്സ്പ്രസ്‌ സ്പെഷ്യൽ.   കോയമ്പത്തൂർ–- - ഷൊർണൂർ എക്സ്പ്രസ്‌ വണ്ടിയുടെ അനുബന്ധമായാണ് ഈ വണ്ടി ഓടുക.   രാത്രി 10.10ന് ഷൊർണൂരിൽനിന്നും പുറപ്പെട്ട് 11.10ന് തൃശൂരിലെത്തും.  കോഴിക്കോട് –-- ഷൊർണൂർ  ട്രെയിനിന്‌ അനുബന്ധമായി മറ്റൊരു ഷൊർണൂർ –-- തൃശൂർ വണ്ടിയും ഓടും. ഈ വണ്ടി മടക്കയാത്രയിൽ തൃശൂരിൽനിന്നും കോഴിക്കോട് വരെ ഓടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top