18 April Thursday

എസ്എഫ്ഐ ജില്ലാ നേതൃപഠന ക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

എസ്എഫ്ഐ നേതൃപഠന ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
എസ്എഫ്ഐ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും, ക്യാമ്പസ് ഭാരവാഹികൾക്കുമായുള്ള ജില്ലാ നേതൃപഠന ക്യാമ്പ് ആരംഭിച്ചു.  പൂമല ഡിടിപിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന  നേതൃപഠന ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വിഷ്‌ണു സത്യൻ അധ്യക്ഷനായി. സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്,  എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി കെ യു സരിത, കെ കൃഷ്ണകുമാർ, എ എം കൃഷ്ണകുമാർ, മഞ്ജു വാസുദേവൻ, കെ ടി ജോസ് എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച  ക്യാമ്പ്‌  സമാപിക്കും. "സംഘടനയും, സംഘാടനവും 'വിഷയത്തിൽ സംസ്ഥാന ജോ. സെക്രട്ടറി ഹസൻ മുബാറാക്ക്‌, "  എസ്‌എഫ്‌ഐ ചരിത്രവും, രക്തസാക്ഷിത്വവും ' എന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത്‌ പ്രസാദ്‌ എന്നിവർ ക്ലാസെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top