24 April Wednesday

പ്രവാസി കലാ കായിക 
സാംസ്‌കാരിക സംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

കേരള പ്രവാസി കലാ കായിക സാംസ്കാരിക സംഘം നടത്തിയ പ്രവാസി സം​ഗമം പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ
കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിക്ക്  കീഴിൽ  ഇനിമുതൽ കലാ കായിക സാംസ്കാരിക സംഘടനയും പ്രവർത്തിക്കും. ജില്ല കേന്ദ്രീകരിച്ചുള്ള  പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം (പ്ര കാ സ)  ​ഗുരുവായൂർ ന​ഗരസഭാ ടൗൺ ഹാളിൽ വ്യാഴം വൈകിട്ട് രൂപീകരിച്ചു.  പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ സംഘടനയുടെ പ്രഖ്യാപനവും സാംസ്കാരിക സം​ഗമം ഉദ്‌ഘാടനവും നടത്തി.  
    പ്രവാസി പുസ്തക പ്രദർശനം, വിവിധ കലാ പ്രദർശനങ്ങൾ, പൊതുസമ്മേളനം, പ്ര കാ സ നാടക സംഘത്തിന്റെ  ‘സഫറോം കി സിന്ദകി’ നാടകാവതരണം, ​ഗസൽ രാവ് എന്നിവയും നടന്നു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. എൻ കെ അക്ബർ എംഎൽഎ, പി  സെയ്താലിക്കുട്ടി, ടി ടി ശിവദാസൻ,  എം എൻ സത്യൻ, കെ വി അഷ്‌റഫ്‌ ഹാജി, എം കെ ശശിധരൻ, സുലേഖ ജമാൽ, കെ എ ബഷീർ, എം ബി മോഹനൻ, അഡ്വ. എം കെ ഹക്ക്, ഹബീബ് റഹ്മാൻ, ബാഹുലേയൻ പള്ളിക്കര, പി വി    അജിത് കുമാർ, ശാലിനി രാമകൃഷ്ണൻ, എം എ അബ്ദുൾ റസാഖ്, ടി എസ് ശ്രീരാജ്, അഹമ്മദ് മുല്ല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top