20 April Saturday
ശാസ്ത്രപ്രഭാഷണ സായാഹ്നം സമാപിച്ചു

സമൃദ്ധമായ പഞ്ചേന്ദ്രിയാനുഭവം കുഞ്ഞുങ്ങൾക്ക് നൽകണം: കെ ടി രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രപ്രഭാഷണസായാഹ്നത്തിൽ കെ ടി രാധാകൃഷ്ണൻ വിഷയാവതരണം നടത്തുന്നു

തൃശൂർ 
 കുഞ്ഞുങ്ങൾക്ക് അഞ്ചുവയസ്സിനു മുമ്പ് സമൃദ്ധമായ പഞ്ചേന്ദ്രിയാനുഭവങ്ങളും പോഷകാഹാരവുമാണ് രക്ഷിതാക്കളും സമൂഹവും നൽകേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ ടി രാധാകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളനം പ്രഭാഷണസായാഹ്നത്തിൽ   ‘വിദ്യാഭ്യാസം അഞ്ചുവയസ്സിനു മുമ്പ്' വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളികളിലൂടെയും പാട്ടുകളിലൂടെയും പ്രകൃതി നിരീക്ഷണത്തിലൂടെയുമാണ് കുട്ടികളുടെ സാമൂഹികവും വൈകാരികവും വിജ്ഞാനപരവും മാനസികവുമായ വികാസം സാധ്യമാകുന്നത്. നല്ല ഭക്ഷണവും ചുറ്റുപാടും  നൽകുന്ന   അങ്കണവാടികളുടെ സേവനം ഇതിൽ മികച്ചതാണ്. എന്നാൽ, ഇതിനെ വേണ്ടവിധം പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും സമൂഹം തയ്യാറാകുന്നില്ല. പലരും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അധ്യക്ഷനായി.  എ പി സരസ്വതി, പി എസ് ജൂന, സി ബാലചന്ദ്രൻ എന്നിവർ  സംസാരിച്ചു. പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്‌ച  രാവിലെ 10ന് ഡോ. തേജൽ കനിത്കർ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top