20 April Saturday

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

അമൃതം ഫുഡ് പ്രോഡക്ടസിന്റെ പുതിയ കെട്ടിടം മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്യുന്നു

 മറ്റത്തൂർ 

ഫൈവ് സ്റ്റാർ അമൃതം ഫുഡ്‌ സപ്ലിമെന്റ് യൂണിറ്റിന്റെ നവീകരിച്ച  പുതിയ  കെട്ടിടം  അവിട്ടപ്പിള്ളിയിൽ  മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വിബി  ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി  ഉണ്ണികൃഷ്ണൻ  അധ്യക്ഷനും ഫുഡ്‌ സേഫ്റ്റി ഓഫീസർ  ഡോക്ടർ ഷാലിമ ഷുക്കൂർ മുഖ്യാതിഥിയും  ആയി.  കുടുംബശ്രീ ജില്ലാമിഷൻ ഡി എം സി രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.. വാർഡ് അംഗങ്ങളായ ബിന്ദു മനോജ്‌ കുമാർ, ഷൈനി  ബാബു, സിഡി എസ് ചെയർപേഴ്സൻ  സുനിത ബാലൻ ഐസിഡിഎസ്‌ ഡി പിഒ എം നിഷ,  അമൃതം ഫുഡ് ജില്ലാ കൺസർഷ്യം പ്രസിഡന്റ് ഷൈജ ബാബു  എന്നിവർ സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ്‌ നസിമ  സുധീർ സ്വാഗതവും  യൂണിറ്റ് സെക്രട്ടറി ജയശ്രീ രാജൻ  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top