26 April Friday

ജില്ലാതല പ്രവേശനോത്സവം 
സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
തൃശൂർ
ജില്ലാതല പ്രവേശനോത്സവം സംഘാടക സമിതി രൂപീകരിച്ചു. പട്ടിക്കാട് ജിഎൽപിഎസിൽ ചേർന്ന യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായി. 
കുട്ടികൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. സൗജന്യ പാഠപുസ്തകം, യൂണിഫോം വിതരണം എന്നിവയും നടക്കും. പ്രകൃതിക്കിണങ്ങിയ വസ്തുക്കൾ മാത്രമേ അലങ്കാരങ്ങൾക്കായി ഉപയോഗിക്കൂ. നാടൻ കലാരൂപങ്ങൾ, ശിങ്കാരിമേളം ഉൾപ്പെടെ അരങ്ങേറും. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിതമായ ജലശുദ്ധീകരണ ലാബിന്റെ ഉദ്ഘാടനവും അതോടൊപ്പം നടക്കും. 
വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം ഫ്രാൻസിന ഷാജു, ഡയറ്റ് പ്രിൻസിപ്പൽ എം ശ്രീജ, എസ്എസ്‌കെ ജില്ലാ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ എൻ ജെ ബിനോയ്, പ്രോഗ്രാം ഓഫീസർ ജോളി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി മനോജ്കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ സുനിൽ മാത്യു ജോൺ, ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഇ കെ സോമൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top