29 March Friday

പുറമ്പോക്ക് കൈയേറി വൈസ്‌ പ്രസിഡന്റ്‌ കിണർ കുഴിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

മാള

അനധികൃതമായി പുറമ്പോക്ക്  കൈയേറി  പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കിണർ   കുഴിച്ചു. കുഴൂർ  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ ഡി പോൾസനാണ്‌ തെക്കുംചേരിയിൽ  നാല്  സെന്റ്‌ ഭൂമി കൈയേറി  കിണർ  കുഴിച്ചത്. ആറു പതിറ്റാണ്ടിലേറെയായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലാണ്‌  അധികാര ദുർവിനിയോഗം  തുടരുന്നത്.  കുഴൂർ  പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സിപിഐ എം ലോക്കൽ കമ്മിറ്റി  നേതൃത്തിൽ പ്രതിഷേധ ധർണ നടത്തി. ടി ഐ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. എ വി സുബ്രഹ്മണ്യൻ   അധ്യക്ഷനായി. കുഴൂർ  സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമി കൈയേറി എന്നാരോപിച്ച്‌ ബിജെപിക്കാർ കഴിഞ്ഞ ദിവസം നിൽപ്പുസമരം നടത്തിയിരുന്നു. ഈ ഭൂമി പുറമ്പോക്കാണ്. വർഗീയ വികാരം ഇളക്കിവിടാനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസിലെ  ഗ്രൂപ്പ്‌ വടംവലിയും ബിജെപി സമരത്തിൽ പ്രതിഫലിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top