18 September Thursday

ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
തൃശൂർ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലാ സമ്മേളനം ഞായറാഴ്‌ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരും. രാവിലെ 9.30ന്‌   മന്ത്രി   ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. നേത്രദാസ് അധ്യക്ഷനാകും. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയാകും. ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജീവിതശൈലി രോഗങ്ങളും ചെറു ധാന്യങ്ങളും എന്നതാണ്. സമ്മേളനത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും ചെറുധാന്യങ്ങളുടെ പാചകമത്സരവുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top