09 May Thursday
പ്രതിനിധി സമ്മേളനം നാളെ

വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനം: പതാകജാഥ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

തൃശൂർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 11–--ാമത് ജില്ലാ സമ്മേളനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൃശൂരിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റീജണൽ തിയറ്ററിൽ (ടി വി വർക്കിനഗർ) തിങ്കളാഴ്‌ച രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും. 361 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ചൊവ്വാഴ്‌ച പകൽ  3.30ന്‌  സിഎംഎസ് സ്‌കൂൾ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. പതിനായിരം പേർ   അണിനിരക്കും. തെക്കേഗോപുരനടയിൽ ചേരുന്ന സമാപന പൊതുയോഗം കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. അന്തരിച്ച ഏരിയ പ്രസിഡന്റ്‌ ടി വി വർക്കിയുടെ ജന്മനാടായ കണ്ടശാങ്കടവിൽനിന്ന്‌    ഞായറാഴ്‌ച പകൽ മൂന്നിന്‌  പൊതുസമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക  മുരളി പെരുനെല്ലി  എംഎൽഎ സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂരിന് കൈമാറും. പതാകജാഥ വിവിധ യൂണിറ്റുകളിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയായ തെക്കേ ഗോപുരനടയിൽ എത്തിച്ചേരും. തുടർന്ന് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തും. വാർത്താ സമ്മേളനത്തിൽ സമിതി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ബിന്നി ഇമ്മട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, ജില്ലാ ട്രഷറർ കെ കെ രാജൻ ഡയമണ്ട്, വൈസ് പ്രസിഡന്റ്‌ അഡ്വ.കെ ആർ അജിത്ബാബു എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top