19 April Friday

കേന്ദ്ര അവണഗനയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

സിപിഐ എം പ്രതിഷേധ ധർണ തെക്കുംകര വെസ്റ്റിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്‌ക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരായി സിപിഐ എം ലോക്കൽ തലത്തിൽ സംഘടിപ്പിക്കുന്ന   പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നു.  ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധ ധർണകളിൽ   നൂറുകണക്കിനാളുകൾ അണിനിരന്നു. പ്രതിഷേധം  31 വരെ തുടരും. ബുധനാഴ്‌ച   സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബേബിജോൺ ഒളരിയിലും എൻ ആർ ബാലൻ കരുവന്നൂരിലും ഉദ്‌ഘാടനം ചെയ്‌തു. തെക്കുംകര വെസ്റ്റിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം  ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ മണ്ണുത്തിയിലും കെ വി നഫീസ ചെറുതുരുത്തിയിലും പി കെ ചന്ദ്രശേഖരൻ വേളൂക്കര വെസ്റ്റിലും കെ വി അബ്ദുൾഖാദർ കണ്ടാണശേരിയിലും പി കെ ഡേവിസ്‌ ചാലക്കുടി സൗത്തിലും ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ കമ്മിറ്റിയംഗങ്ങളായ വർഗീസ്‌ കണ്ടംകുളത്തി കൂർക്കഞ്ചേരിയിലും വി പി ശരത്ത്‌പ്രസാദ്‌ മുണ്ടത്തിക്കോടും എ എസ്‌ കുട്ടി നടത്തറ ഈസ്റ്റിലും മേരി തോമസ്‌ പഴയന്നൂരിലും കെ വി രാജേഷ്‌ പൊയ്യയിലും പി ബി അനൂപ്‌ തോളൂരിലും സി സുമേഷ്‌ മുളങ്കുന്നത്തുകാവിലും പി എ ബാബു കാട്ടാകാമ്പാലിലും ടി ശശിധരൻ കൊരട്ടി ഈസ്റ്റിലും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വി ഹരിദാസ്‌ കുണ്ടലിയൂരിലും എം ബാലാജി തൈക്കാട്ടും കെ പി പോൾ അളഗപ്പനഗർ ഈസ്റ്റിലും കെ എഫ്‌ ഡേവിസ്‌ നെല്ലായിയിലും പി ആർ വർഗീസ്‌ അരിമ്പൂരിലും എം രാജേഷ്‌ പാലിശേരിയിലും ഉഷ പ്രഭുകുമാർ വടക്കേക്കാടും പി എ അഹമ്മദ്‌ എടവിലങ്ങിലും എം കെ പ്രഭാകരൻ ചാവക്കാട്ടും ഏരിയ കമ്മിറ്റിയംഗം  പി എസ്‌ വിനയൻ അഷ്‌ടമിച്ചിറയിലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top