20 April Saturday

പടിക്കലെത്തി പരീക്ഷാകാലം; 
ഒരുക്കങ്ങളുമായി ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

തൃശൂർ

എസ്‌എസ്‌എൽസി പരീക്ഷ  പടിവാതിലിൽ എത്തിയതോടെ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്‌ ജില്ലയിലെ അധ്യാപകരും അധികൃതരും. കഴിഞ്ഞ വർഷം 99.33 ശതമാനമായിരുന്നു വിജയം. ഇത്തവണ നൂറ്‌ ശതമാനം വിജയം ലക്ഷ്യമിട്ടാണ്‌ കുട്ടികൾ പരീക്ഷയെ നേരിടാൻ തയ്യാറാകുന്നത്‌. 35,000-ത്തോളം കുട്ടികളാണ് ഈ വർഷം ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ നടത്തുന്ന 50 ദിന പദ്ധതി ‘സമേതം’ ജില്ലയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. അധികശ്രദ്ധ ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക്‌ പ്രത്യേക ശ്രദ്ധ നൽകാനുള്ള പ്രവർത്തനങ്ങൾക്കാണ്‌ പ്രാധാന്യം നൽകുന്നത്‌.  2000ത്തിലധികം കുട്ടികൾ അധിക ശ്രദ്ധ ആവശ്യമുള്ളവരാണ്‌. മോഡൽ പരീക്ഷയ്‌ക്ക്‌ പുറമെ 50 ദിവസത്തിനുള്ളിൽ രണ്ടോ മൂന്നോ പരീക്ഷകൾ  നടത്തി കുട്ടികളെ വിലയിരുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top