29 March Friday

കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ്: നഗരസഭയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
ചാലക്കുടി
കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ നഗരസഭയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആയിരം രൂപ ലൈസൻസ് ഫീസായി നൽകിയിരുന്ന ഒരു വ്യാപാരിയിൽനിന്നും ലൈസൻസെടുക്കാൻ ഒരു  മാസം വൈകിയതിന്റെ പേരിൽ 7010രൂപ ഫൈനടക്കം 8010രൂപയാണ് ഈടാക്കിയത്. എന്നാൽ, കെഎസ്ആർടിസി റോഡിലെ നവരത്‌ന ഹൈപ്പർ മാർക്കറ്റ് വർഷങ്ങളായി ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. നിലവിലെ ലൈസൻസ് റദ്ദാക്കാതേയും ഫൈൻ ഈടാക്കാതേയും ഇപ്പോൾ പുതിയ ലൈസൻസ് നൽകിയെന്നും ഇത് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. സമാനമായ ഒരു  വിഷയത്തിൽ മാസങ്ങൾക്കുമുമ്പ് ജെഎച്ച്‌ഐയെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. എന്നാൽ, നവരത്‌നയുടെ കാര്യത്തിൽ അന്വേഷണവും നടപടിയും ഇല്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചെയർമാൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് ചെയർമാൻ ഉറപ്പു നൽകി. ബോയ്‌സ് സ്‌കൂളിൽ മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി കൊണ്ടുവന്ന അഞ്ചുകോടി രൂപയുടെ സ്റ്റേഡിയം കൗൺസിലറിയാതെ  മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തിനെതിരേയും പ്രതിഷേധമുയർന്നു. ഹൈടെക് സ്‌കൂൾ നിർമാണം ആരംഭിച്ചപ്പോൾ അഭിഭാഷകനായ ഒരു കൗൺസിലർ ഗുമസ്തനെക്കൊണ്ട് നിർമാണം തടസ്സപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. ആ കൗൺസിലറുടെ നേതൃത്വത്തിലാണ് ഇപ്പോൾ സ്റ്റേഡിയ നിർമാണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതെന്നും ആരോപണം ഉയർന്നു. നിർദിഷ്ടസ്ഥലത്തുനിന്നും സ്റ്റേഡിയം മാറ്റാൻ ശ്രമം നടത്തിയാൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ അംഗങ്ങൾ മുന്നറിയിപ്പ് നൽകി. നഗരസഭാ ചെയർമാൻ എബി ജോർജ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top