25 April Thursday

വേനല്‍ കടുത്തതോടെ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

തുമ്പൂര്‍മുഴി ചെക്ക് ഡാമിലെത്തിയ കാട്ടാന

ചാലക്കുടി

വേനൽ കടുത്തതോടെ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിത്തുടങ്ങി. തുമ്പൂർമുഴി ഡാമിലേക്ക് ബുധൻ രാവിലെ 7.45ഓടെ മൂന്ന് കാട്ടാനകളാണെത്തിയത്. ചെക്ക് ഡാമിന് താഴെ പുഴയിലെത്തി നിലയുറപ്പിച്ച ആനക്കൂട്ടം മണിക്കൂറുകൾക്ക് ശേഷമാണ് പുഴയുടെ താഴത്തുള്ള തുരുത്തുകളിലേക്ക് പോയത്. വെള്ളംകുടിക്കാനായി കാട്ടാനക്കൂട്ടം ചെക്ക് ഡാമിലെത്തുന്നത് പതിവായി ട്ടുണ്ട്. പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽനിന്നും ഇറങ്ങിവരുന്ന ആനക്കൂട്ടം തിരിച്ചുപോകാതെ പുഴയോരത്തുള്ള തുരുത്തുകളിൽ തമ്പടിക്കുകയാണ്. കാട്ടാനക്കൂട്ടം റോഡിലേക്കിറങ്ങുന്നതും പതിവായി മാറിയിട്ടുണ്ട്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങി നാശം വരുത്തിയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ പകൽ സമയങ്ങളിലും കൃഷി നശിപ്പിക്കാനെത്തുന്നുണ്ട്. ആനക്കൂട്ടം പകലിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top