27 April Saturday
ടിപിആർ 48.14 ശതമാനം

വീണ്ടും കുതിക്കുന്നു; 5,520 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കോവിഡ്

തൃശൂർ 
വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുന്നു. ചൊവ്വ  5,520 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11,465 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 48.14 ശതമാനമാണ്‌ ടെസ്‌റ്റ്‌ പോസിറ്റീവിറ്റി നിരക്ക്‌.   കോവിഡ്  ബാധിച്ച് വിവിധ ആശുപത്രികളിൽ 840 പേരും വീട്ടു നിരീക്ഷണത്തിൽ 20,130 പേരും ചേർന്ന് 26,490 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി.  ഇതുവരെ  5.93 ലക്ഷംപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  
ആരോഗ്യ പ്രവർത്തകർക്കും പൊലീസ്‌ ഉദ്യോഗസ്ഥർക്കും കോവിഡ്‌ പിടിപെടുന്നത്‌ കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്‌. മൂന്നാം തരംഗത്തിൽ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നൂറോളം ആരോഗ്യ പ്രവർത്തകർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു കഴിഞ്ഞു. വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ  നൂറുകണക്കിന്‌ പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌. ചൊവ്വ സമ്പർക്കംവഴി 5,447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 14 പേർക്കും  ആരോഗ്യ പ്രവർത്തകരായ 49 പേർക്കും  ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായി.പുതുതായി 14 ക്ലസ്റ്ററുകൾകൂടി റിപ്പോർട്ട്‌ ചെയ്‌തു. നിലവിൽ 79 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ,  ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.സാമ്പിൾ എടുത്തതിൽ  3,227പേർക്ക് ആന്റിജനും, 7,902 പേർക്ക് ആർടി പിസിആറും, 336 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്.  47,78,225 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.  52,412 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു. 1,10,071 കുട്ടികളും   വാക്സിൻ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top