25 April Thursday

എഴുന്നള്ളിപ്പിന് ഒരാന മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

തൃശൂർ

പൊതുയോഗങ്ങൾ നടത്താൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ, ഉത്സവച്ചടങ്ങുകളുടെ എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം അനുവദിക്കാൻ തീരുമാനിച്ചു. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളിൽ ആചാരം നടത്താൻ മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം. ഇതിനായി ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവരുടെ പ്രത്യേക അനുവാദം വാങ്ങണം.പറയെടുപ്പ്, ആറാട്ട് എന്നീ ആചാരങ്ങൾ നടത്തുന്നതിന്‌ അധികം ദൂരത്തേക്കല്ലാതെ ഒരു ആനയെ അനുവദിക്കും. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് രൂക്ഷമായ അവസരത്തിൽ നടത്തിയിരുന്നതും ഒഴിവാക്കാൻ കഴിയാത്തതുമായ ആചാരാനുഷ്ഠാനമാണെങ്കിൽ അവയ്‌ക്കും  ഇത് ബാധകമാണ്. ഇതിനും  അനുവാദം വാങ്ങണം.  വരവ് പൂരങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനനുസരിച്ച് ജില്ലാ മോണിറ്ററിങ്‌  കമ്മിറ്റി  പുതിയ തീരുമാനമെടുക്കുമെന്ന്‌ കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top