28 March Thursday
ഗുരുവായൂർ ദേവസ്വം

100 കോടിയിലേറെ രൂപയുടെ വികസനം നടപ്പാക്കി: അഡ്വ. കെ ബി മോഹൻദാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
​ഗുരുവായൂർ
വിശ്വാസികളുടെ ക്ഷേമത്തിനായി  100 കോടിയിലേറെ രൂപയുടെ വികസനം നടപ്പാക്കിയതായി ​ഗുരുവായൂർ  ദേവസ്വത്തിന്റെ സ്ഥാനമൊഴിഞ്ഞ ചെയർമാൻ അഡ്വ.കെ ബി മോഹൻദാസ്  വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. അഴിമതിരഹിതവും സുതാര്യവുമായ പ്രവർത്തനമാണ് ഭരണസമിതി നാല് വർഷവും കാഴ്ചവച്ചത്. വെർച്വൽ ക്യൂ, ദർശനം, വഴിപാടുകൾ ഉൾപ്പെടെ ക്ഷേത്രത്തിലെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കി. 1350 കോടിയായിരുന്ന ക്ഷേത്രം സ്ഥിരം നിക്ഷേപം   1675 കോടിയിലെത്തിക്കാനായി.  തനത് ഫണ്ടും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായവും കൂടാതെ സ്പോൺസർഷിപ്‌ ഉൾപ്പെടെ  സമാഹരിച്ചാണ് നൂറുകോടിയിലേറെ രൂപയുടെ  ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ സഹായം നൽകി.  ദേവസ്വം വക കൗസ്തുഭം കച്ചവട കേന്ദ്രത്തിലെ വ്യാപാരികളുമായി നിലനിന്നിരുന്ന,  തർക്കം പരിഹരിച്ച് കച്ചവടക്കാർക്ക് താൽക്കാലിക പുനരധിവാസം നൽകി. പഴയ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച് സ്ഥിരം പുനരധിവാസത്തിനും കൂടുതൽ സൗകര്യങ്ങൾക്കുമായി 30 കോടി ചെലവിൽ ആധുനിക കച്ചവട സമുച്ചയം നിർമാണം നടന്നുവരുന്നു.പ്രസാദ് പദ്ധതിയിൽ അഞ്ചുരൂപ കോടി ചെലവിൽ 350 സിസിടിവി നിരീക്ഷണക്യാമറ സ്ഥാപിച്ചു.  പ്രസാദ് പദ്ധതിയിൽ 24 കോടിയും ദേവസ്വം രണ്ടുകോടി രൂപയും ചെലവഴിച്ച് മൽട്ടിലെവൽ പാർക്കിങ് സംവിധാനമുണ്ടാക്കി.കിഴക്കേ നടയിൽ ഒന്നര ക്കോടിയുടെ ശൂചിമുറി സമുച്ചയം, ശുദ്ധജലസംഭരണത്തിനായി സംസ്ഥാന സർക്കാരിന്റെ കരുവന്നൂർ കുടിവെള്ള പദ്ധതിക്കായി അഞ്ച്‌ ലക്ഷം ലിറ്റർ  ജലസംഭരണി,അമൃത് പദ്ധതിയിൽ റോഡിന്റേയും കാനകളുടേയും നടപ്പാതയുടേയും പ്രവൃത്തികൾ, തെക്കേനടയിലെ മൂന്ന് നിലകളിലായുള്ള നാലുകോടിയുടെ ശൂചിമുറി, മൂന്നേകാൽ കോടി ചിലവഴിച്ച് കുറൂരമ്മ ഭവനോട് ചേർന്ന്28 എസി മുറികളുള്ള റസ്റ്റ് ​ഹൗസ് നിർമാണം എന്നിവ പൂർത്തികരിച്ചു. താമരയൂരിലെ ഭവനസമുച്ചയം, പൂന്താനം ഓഡിറ്റോറിയത്തിലെ 28 എസിമുറികളുടെ നവീകരണം വേങ്ങാട് പച്ചപ്പുല്ല് കൃഷി, ദേവസ്വം ഇം​ഗ്ലീഷ് സ്കൂളിൽ പുതിയ കെജി ബ്ലോക്ക്,പടിഞ്ഞാറെ നടയിൽ നെല്ല് ​ഗോഡൗൺ തുടങ്ങി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top