25 April Thursday

പത്മശ്രീ: ആഹ്ലാദ നിറവിൽ ചാവക്കാട്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

ചാവക്കാട്‌

ചാവക്കാട്‌ മേഖലയിലേക്ക്‌ ആദ്യമാ‌യെത്തിയ പത്മശ്രീയുടെ ആഹ്ലാദനിറവിലാണ് നാടാകെ. ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ ശങ്കരനാരായണഗുരുക്കൾക്ക് ( ഉണ്ണി ഗുരുക്കൾ) കായിക വിഭാഗത്തിലാണ്‌ ഈ വർഷത്തെ പത്മ പുരസ്‌കാരം ലഭിച്ചത്‌. 92ാം വയസ്സിൽ പത്മശ്രീ നൽകി രാജ്യം ആദരിക്കുമ്പോൾ അത് കളരിപ്പയറ്റെന്ന ആയോധനകലയെ ഉപാസിച്ചതിനുള്ള അം​ഗീകാരമാണ്‌. കളരി അഭ്യാസിയും ഗുരുക്കളുമായി 75 വർഷം പിന്നിട്ട ഉണ്ണിഗുരുക്കളിൽനിന്ന് വിദ്യ അഭ്യസിച്ചത് നിരവധി  തലമുറകളാണ്.  ഇന്ത്യക്കാരും  വിദേശികളും  അതിലുണ്ട്‌.ബെൽജിയത്തിലും ഫ്രാൻസിലും ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ വല്ലഭട്ട കളരിസംഘത്തിന് ശാഖകൾ തുടങ്ങിയ ഉണ്ണിഗുരുക്കൾ കളരിപ്പയറ്റിന്റെ പെരുമ വിദേശനാടുകളിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അമ്പതോളം രാഷട്രങ്ങളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു.   2019-ലെ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്‌കാരം, കേരള കലാമണ്ഡലം സിൽവൽ ജൂബിലി അവാർഡ്, നെഹ്‌റു യുവകേന്ദ്ര അവാർഡ്, സുവർണമുദ്ര അവാർഡ്, ഇന്ത്യൻ കളപരിപ്പയറ്റ് അസോസിയേഷന്റെ ആജീവനാന്ത ബഹുമതി തുടങ്ങി നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഉണ്ണിഗുരുക്കളെ തേടിയെത്തി.മക്കളായ കൃഷ്ണദാസ്, രാജൻ, ദിനേശൻ  എന്നിവരും ഉണ്ണിഗുരുക്കളുടെ ശിഷ്യരും  കളരി ​ഗുരുക്കന്മാരുമാണ്. ഭാര്യ: കെ പി സൗദാമിനിയമ്മ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top