29 March Friday

സത്യൻ സ്മാരക വായനശാല സുവർണ ജൂബിലി ആഘോഷം 26, 27ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
പാലിയേക്കര
സിനിമാതാരം സത്യന്റെ ഓർമക്കായി ചിറ്റിശ്ശേരിയിൽ സ്ഥാപിച്ച സത്യൻ സ്മാരക വായനശാലയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷ സമാപനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ശനിയാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രഥമ സത്യൻ സ്മൃതി പുരസ്കാരം നാടകപ്രവർത്തകനും സംവിധായകനുമായ ശശിധരൻ നടുവിലിന് സമ്മാനിക്കും. ഞായർ  നടക്കുന്ന സാംസ്കാരിക സദസ്സ്‌ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വി എസ്  പ്രിൻസ് മുഖ്യാതിഥിയാകും. 
കലാസന്ധ്യ, നാടകം എന്നിവയും നടക്കും. വായനശാലാ സെക്രട്ടറി അഡ്വ. ഹരിദാസ് എറവക്കാട്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഇ ആർ ശാസ്ത്രശർമൻ, പഞ്ചായത്തംഗം രാജലക്ഷ്മി റനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top