ചാലക്കുടി
അതിഥിത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച കേസിൽ ഒരാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അസം നിഗം സ്വദേശി ഷക്കീർ അലി(35)യാണ് അറസ്റ്റിലായത്. 23ന് കൊരട്ടി കമ്യൂണിറ്റി ഹാളിന് സമീപം ജെ കെ എൻജിനിയറിങ് സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ കയറി ഹാളിൽ ചാർജ് ചെയ്യാനായി വച്ചിരുന്ന പത്ത് മൊബൈൽ ഫോണും 10,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പെരുമ്പാവൂരിൽ താമസിച്ച് എറണാകുളം, തൃശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..