ചാലക്കുടി
വാക്കുതർക്കത്തിനിടെ വയോധികനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുറ്റിച്ചിറ പൊന്നാമ്പിയോളി തോട്ടിയാൻ വീട്ടിൽ ജോബി(52)നെയാണ് മലക്കപ്പാറ എസ്എച്ച്ഒ എച്ച് എൽ സജീഷ് അറസ്റ്റ് ചെയ്തത്. പൊന്നാമ്പിയോളി സ്വദേശി മാളിയേക്കൽ വീട്ടിൽ ഔസേപ്പ്(75)ആണ് മരിച്ചത്.
വാക്കുതർക്കത്തിനിടെ ഔസേപ്പിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കമ്പിവടി കൊണ്ട് പ്രതി സ്വയം തലയ്‌ക്കടിച്ച് പരിക്ക് വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഞായർ വൈകിട്ടോടെയാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രി ചികിത്സയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസുകാരായ ജെയ്‌സൺ, ജോഷി എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. ഔസേപ്പിന്റെ സംസ്‌കാരം ചാലക്കുടി നഗരസഭാ ശ്മശാനത്തിൽ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..