തൃശൂർ
‘രക്തത്തിന് ജാതിയും മതവുമില്ല’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ബ്ലോക്ക് കമ്മിറ്റികൾക്കു കീഴിൽനിന്ന് നൂറിലേറെപ്പേർ രക്തം നൽകാൻ എത്തി. ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജിലേക്ക് രക്തം നൽകുന്നതിന്റെ തുടർച്ചയായാണ് ഞായറാഴ്‌ചയും രക്തദാനം നടത്തിയത്.
ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ എസ് സെന്തിൽകുമാർ അധ്യക്ഷനായി. സുകന്യ ബൈജു, എറിൻ ആന്റണി, കെ എസ് ശ്രീരാജ്, മനു പുതിയമഠം, സെയ്ഫുദ്ദീൻ, പി എൻ സന്തോഷ്, അശ്വിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..