പുതുക്കാട്
പറപ്പൂക്കര പഞ്ചായത്ത് പ്രഡിഡന്റായ ഇ കെ അനൂപിന് ദേശാഭിമാനി പത്രവിതരണം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം കെഎസ് കെടിയു ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ തിരക്കുണ്ടെങ്കിലും ഒരു ദിവസം തുടങ്ങുന്നത് പത്രവിതരണത്തിലൂടെയാണ്. മഴയിലും മഞ്ഞിലുമെല്ലാം ദിവസവും പുലർച്ചെ അഞ്ചിനു മുമ്പേ എഴുന്നേറ്റ് സൈക്കിളുമായി ദേശാഭിമാനി വിതരണത്തിനിറങ്ങും. രാവിലെ ഏഴൊടെയാണ് പത്ര വിതരണം പൂർത്തിയാകുക. പിന്നെ പഞ്ചായത്തിന്റെ ഭരണകാര്യങ്ങളിലേക്ക് ഊളിയിടും. പാർടി പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേറെയും.
2010 –-ൽ സിപിഐ എം നെല്ലായി ലോക്കൽ കമ്മിറ്റി അംഗമായിരിക്കെ ദേശാഭിമാനിയുടെ പ്രചാരണം വർധിച്ചതിനെത്തുടർന്നാണ് അനൂപ് പത്ര വിതരണ രംഗത്തെത്തുന്നത്. പഞ്ചായത്തിലെ നന്ദിക്കര, കുറുമാലി മേഖലയിലാണ് അനൂപിന്റെ പത്ര വിതരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..