19 December Friday

മഹിളാ അസോസിയേഷൻ 
ഏരിയ ജാഥകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
പുതുക്കാട് 
   അഖിലേന്ത്യാ മഹിളാ അസോസിയേഷൻ നെല്ലായി മേഖലാ  പ്രചാരണ കാൽനട  ജാഥ  സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ആർ വിജയ ഉദ്ഘാടനം  ചെയ്തു. അമ്പിളി വേണു അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ പ്രവീണ മനോജ്, വൈസ് ക്യാപ്റ്റൻ ജിജി ഷാജു,  ജാഥാ മാനേജർ ജെസി ഷാജു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം  സരിത രാജേഷ്  നന്തിക്കരയിൽ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ കൊടകര ഏരിയ സെക്രട്ടറി എ ജി രാധാമണി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കാർത്തിക ജയൻ എന്നിവർ സംസാരിച്ചു
പറപ്പൂക്കരയിൽ സുലോചന ജനകൻ (ക്യാപ്റ്റൻ), ഐശ്വര്യ അനീഷ് (വൈസ് ക്യാപ്റ്റൻ), സരിത തിലകൻ (മാനേജർ) എന്നിവർ നയിക്കുന്ന ജാഥ അസോസിയേഷൻ കൊടകര ഏരിയ സെക്രട്ടറി എ ജി രാധാമണി ഉദ്ഘാടനം ചെയ്തു. 
സമാപന സമ്മേളനം മുളങ്ങിൽ ശ്യാംഭവി രാജൻ ഉദ്ഘാടനം ചെയ്തു. സരിത രാജേഷ് (ക്യാപ്റ്റൻ), സുമ ഷാജു (വൈസ് ക്യാപ്റ്റൻ), സുജാത ഷാജി (മാനേജർ) എന്നിവർ നയിച്ച പുതുക്കാട് മേഖലാ ജാഥ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ ഉദ്ഘാടനം ചെയ്തു.  
വടക്കേ തൊറവിൽ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം പി തങ്കം ഉദ്ഘാടനം ചെയ്തു. നീതു ലിപിൻ (ക്യാപ്റ്റൻ), വിസ്മയ (വൈസ് ക്യാപ്റ്റൻ) എന്നിവർ നയിച്ച ചെങ്ങാലൂർ മേഖലാ ജാഥ മഹിളാ അസോസിയേഷൻ ഏരിയ പ്രഡിഡന്റ് ശ്യാംഭവി രാജൻ ഉദ്ഘാടനം ചെയ്തു.
ടെസി ഫ്രാൻസിസ് (ക്യാപ്റ്റൻ), ജ്യോതിലക്ഷ്‌മി (വൈസ് ക്യാപ്റ്റൻ), രാജേശ്വരി (മാനേജർ) എന്നിവർ നയിച്ച കൊടകര നോർത്ത് മേഖലാ ജാഥ കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അസോസിയേഷൻ കൊടകര ഏരിയ സെക്രട്ടറി എ ജി രാധാമണി ഉദ്ഘാടനം ചെയ്തു. ശ്യാംഭവി രാജൻ, സരിത രാജേഷ്, അമ്പിളി സോമൻ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top