25 April Thursday

ദേശാഭിമാനി പ്രചാരണം മുന്നേറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
തൃശൂർ
ദേശാഭിമാനി പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. നൂറുകണക്കിനാളുകൾ വരിക്കാരായി ചേർന്നു. നഗരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ നേതൃത്വത്തിൽ വരിക്കാരെ ചേർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി  കെ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ യു സുരേഷ്‌ എന്നിവരും സ്‌ക്വാഡിലുണ്ടായിരുന്നു. അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ  സിപിഐ എം നേതൃത്വത്തിലാണ്‌ പ്രത്യേക പ്രചാരണം ആരംഭിച്ചത്‌. ബ്രാഞ്ച്‌ സമ്മേളന പ്രചാരണവും ദേശാഭിമാനി പ്രചാരണവും ഒന്നിച്ചാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. പ്രാദേശിക തനിമ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രചാരണ ബോർഡുകൾ നാടാകെ സ്ഥാപിച്ചിട്ടുണ്ട്‌. 
അഴീക്കോടൻ രക്തസാക്ഷി ദിനം മുതൽ  സി എച്ച്‌ കണാരൻ ദിനമായ ഒക്ടോബർ 20 വരെ ദേശാഭിമാനി പത്രത്തിനായി   പ്രത്യേക പ്രചാരണം സംഘടിപ്പിക്കുന്നത്‌. ജില്ലയിലെ 184 ലോക്കൽ കമ്മിറ്റികളിലായി 2510 ബ്രാഞ്ചുകളിലും അമ്പതിലേറെ പത്രവരിക്കാരെ  പ്രചാരണത്തിന്റെ ഭാഗമായി ചേർക്കും. ഇതിനായി സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിവരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top