ആമ്പല്ലൂർ
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടെസി വിൽസൺ, പഞ്ചായത്ത് അംഗങ്ങൾ, പിടിഎ പ്രസിഡന്റ് സോജൻ ജോസഫ്, പി ജി സുഗതൻ, സാദിഖ് ഹുസൈൻ, പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്, കെ ആർ ഷൈമോൾ, ഡേവിസ് വറീത്, പ്രിൻസിപ്പൽ റോയ് തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..