20 April Saturday

അനധികൃതമായി നിർമിച്ച മതിൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

 

മാള 
പൊയ്യ പുളിപ്പറമ്പിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമിച്ച മതിൽ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവായതായി പ്രദേശവാസികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ഉടുമ്പുരുത്തിയിൽ പ്രവർത്തിക്കുന്ന ബിഎഡ്‌ കോളേജ് പുറമ്പോക്കിലാണ് അനധികൃതമായി മതിൽ നിർമിച്ചത്. ഇതിനെതിരെ പുളിപ്പറമ്പ് നിവാസികളും പാടശേഖര സമിതിയും ചേർന്നാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. ആറു കോടി രൂപ ചെലവിൽ 10  വർഷം മുമ്പ് കെഎൽഡിസി നിർമിച്ച തോടിനോട്‌ ചേർന്ന റോഡാണ് മതിൽ കെട്ടി സ്വന്തമാക്കിയത്. 
കണ്ണൻചിറമുതൽ എലിച്ചിറവരെ നാലര കിലോമീറ്റർ നീളത്തിൽ നിർമിച്ച റോഡ് കൈയേറ്റം ചെയ്തതോടെ കൃഷിക്കാർ ദുരിതത്തിലായി. ഇത് ചോദ്യം ചെയ്ത യുവാക്കളുടെ പേരിൽ കള്ളക്കേസുണ്ടാക്കിയിരുന്നു. തീരദേശ പരിപാലന ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചത്‌. ഈ സാഹചര്യത്തിലാണ് യുവാക്കളും പാടശേഖര സമിതിയും ചേർന്ന് കേസ് കൊടുത്തത്. ഹൈക്കോടതി പഞ്ചായത്തിനും കലക്ടർക്കും നോട്ടീസ് അയച്ചതായി സി എൻ സുധാർജുനൻ, കെ ഒ ജോസ്, ഫ്രാൻസിസ് കാളിയാടൻ, തോമസ് കാളിയാടൻ, പോളച്ചൻ പഞ്ഞിക്കാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top