17 September Wednesday

സംസ്ഥാന 
പ്രൊഫഷണല്‍ 
നാടക മത്സരം 
29ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
തൃശൂർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 29ന് തുടങ്ങും. രാവിലെ  10ന്‌  മന്ത്രി ആർ ബിന്ദു  ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. 10.30ന്  കെപിഎസി അവതരിപ്പിക്കുന്ന "അപരാജിതർ' എന്ന നാടകത്തോടെയാണ്‌ തുടക്കം. വൈകിട്ട്‌ ആറിന്‌ കാഞ്ഞിരപ്പള്ളി അമലയുടെ ‘കടലാസിലെ ആന’ അരങ്ങേറും. അക്കാദമിയുടെ കെ ടി മുഹമ്മദ് തിയേറ്ററിൽ രാവിലെ 10.30നും വൈകിട്ട്‌ ആറിനും നടക്കുന്ന മത്സരത്തിന്‌ പ്രവേശനം സൗജന്യമാണ്.  
മറ്റു നാടകങ്ങൾ രാവിലെ, വൈകീട്ട്‌ എന്ന ക്രമത്തിൽ: 30ന്‌ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘ചന്ദ്രികയ്‌ക്കുമുണ്ടൊരു കഥ പറയാൻ’, കൊല്ലം അസീസി ആർട്‌സ്‌ ക്ലബിന്റെ ‘ജലം’, 31ന്‌ എറണാകുളം ചൈത്രധാരയുടെ ‘ഞാൻ’, ചേർത്തല കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത്‌ മാത്തൻ ഒന്നാം സാക്ഷി’, ജൂൺ ഒന്നിന്‌ കോഴിക്കോട്‌ രംഗമിത്രയുടെ ‘പണ്ട്‌ രണ്ട്‌ കൂട്ടുകാരികൾ’, കോഴിക്കോട്‌ രംഗഭാഷയുടെ ‘മൂക്കുത്തി’, 2ന്‌ വള്ളുവനാട്‌ ബ്രഹ്മയുടെ ‘രണ്ട്‌  നക്ഷത്രങ്ങൾ’, കോഴിക്കോട്‌ സങ്കീർത്തനയുടെ ‘വേട്ട’.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top