28 March Thursday

അന്തിമഹാകാളന്‍കാവ് വേല ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ചേലക്കര അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ചൊരുക്കിയ ദേശപ്പന്തല്‍

ചേലക്കര
കെട്ടുകാളയുടെ വേല എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല ശനിയാഴ്ച ആഘോഷിക്കും. ഇത്തവണ വടക്കുംകൂർ വേലയായതിനാൽ കടുകശേരി ക്ഷേത്രത്തിനോടു ചേർന്നുള്ള മുല്ലത്തറയ്ക്ക് സമീപം ഒരുക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുക. ഓരോ തവണയും തെക്കുംകൂർ വേലയെന്നും വടക്കുംകൂർ വേലയെന്നും മാറിമാറിയാണ് ആഘോഷം. വേലനാൾവരെ ഇവിടെ കളമെഴുത്തും കളംമായ്ക്കൽ ചടങ്ങുമെല്ലാം നടന്നു. പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർചേലക്കോട്, തോന്നൂർക്കര, കുറുമല എന്നീ  ദേശങ്ങളാണ് വേലയുടെ പങ്കാളിത്തക്കാർ. മേളവും പഞ്ചവാദ്യവും  ദേശവരവുകളിൽ അകമ്പടിയായുണ്ടാകും.  ദേശം ഈടുവെടി പകൽ രണ്ടിന് ചേലക്കര സെന്ററിൽ നടക്കും. പകൽ വേലകൾ സമാപിച്ച ശേഷവും പുലർച്ചെയുമാണ് വെടിക്കെട്ട് നടക്കുക.
"ക്ലൈമാക്‌സിൽ
 വെടിക്കെട്ടിന് അനുമതി'
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്   വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ നാടാകെ ഉത്സവലഹരിയിലായി. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ദേശക്കമ്മിറ്റികളുമായി എഡിഎം നടത്തിയ ചർച്ചയെത്തുടർന്നാണ് അനുമതി. 25ന് അർധരാത്രി 12.30ന് പങ്ങാരപ്പിള്ളി ദേശം, 26ന് പുലർച്ചെ1.30ന് ചേലക്കര ദേശം, പുലർച്ചെ 2.30ന് വെങ്ങാനെല്ലൂർ ദേശം. പുലർച്ചെ 3.30ന് തോന്നൂർക്കര ദേശം, പുലർച്ചെ 4.30ന് കുറുമല ദേശം എന്നിങ്ങനെയാണ് വെടിക്കെട്ടിന്റെ സമയക്രമെന്ന് വേല കോ–-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top