25 April Thursday
കർഷക സമരത്തിന് ഐക്യദാർഢ്യം

കർഷക സമരം കൂടുതൽ
കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

അഖിലേന്ത്യാ കിസാൻ സംഘർഷ് കോ-– ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം 65–-ാം ദിവസം ബുധനാഴ്‌ചത്തെ സമരം കിസാൻ സഭാ ജില്ലാ സെക്രട്ടറി കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം 65–-ാം ദിവസവും ആവേശകരമായി തുടരുന്നു. കോർപറേഷൻ ഓഫീസിനു മുന്നിൽ ബുധനാഴ്‌ചത്തെ സത്യഗ്രഹം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം കുന്നംകുളം ഏരിയ പ്രസിഡന്റ് എം ജെ സ്റ്റാൻലി അധ്യക്ഷനായി. 
ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ് പെല്ലിശേരി, ജില്ലാ എക്സി. അംഗം എം എൻ സത്യൻ, കുന്നംകുളം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, തൃശൂർ ഏരിയ പ്രസിഡന്റ് എം ശിവശങ്കരൻ, എം കെ അജിത് കുമാർ, കിസാൻ സഭ ചേർപ്പ് മണ്ഡലം സെക്രട്ടറി പി ടി സണ്ണി, സുഭാഷ് മാരാത്ത്, എം വി പ്രശാന്തൻ, പത്മം വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top