27 April Saturday

എസ്‌ബിഐയെ തകർക്കുന്ന നടപടിക്ക് 
ഡിവൈഎഫ്‌ഐ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

എസ്‌ബിഐയെ തകർക്കുന്ന മാനേജ്‌മെന്റ്‌ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ 
കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്‌ബിഐയെ തകർക്കുന്ന മാനേജ്‌മെന്റ്‌ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി  മാർച്ചും ധർണയും നടത്തി. തേക്കിൻകാട്‌ മൈതാനം തെക്കേഗോപുരനടയിൽനിന്ന്‌ നടുവിലാൽ എസ്‌ബിഐ ഓഫീസിലേക്കായിരുന്നു മാർച്ച്‌. തുടർന്ന്‌ നടന്ന ധർണ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക്, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ്‌  റോസൽരാജ് എന്നിവർ സംസാരിച്ചു. എസ്‌ബിഐയിലെ കരാർവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെയും, ബാങ്കിൽ നിലനിൽക്കുന്ന ജനവിരുദ്ധ നടപടികൾക്കെതിരെയുമാണ്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭം സംഘടിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top