23 April Tuesday

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫർണിച്ചറെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം ജില്ലാതല ഉദ്ഘാടനം
മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു

തൃശൂർ

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.5 കോടി രൂപയുടെ ഫർണിച്ചറുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. 58 ഹൈസ്കൂൾ, 53 ഹയർ സെക്കൻഡറി, 14 വിഎച്ച്എസ്ഇ സ്കൂളുകൾക്കാണ് ബെഞ്ച്,  ഡെസ്ക്, വൈറ്റ് ബോർഡ് ഉൾപ്പെടെ നൽകുന്നത്. കുറ്റൂർ ചന്ദ്ര മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top