29 March Friday
ജില്ലാ യൂത്ത് വോളി: വരന്തരപ്പിള്ളി ടൈഗേഴ്‌സും

ഇരിങ്ങാലക്കുട സെ‌ന്റ്‌ ജോസഫ്സും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ജില്ലാ യൂത്ത് വോളി ചാമ്പ്യന്മാരായ വരന്തരപ്പിള്ളി ടൈഗേഴ്‌സ്‌ ടീം

തൃശൂർ 
ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യ‌ൻഷിപ്‌ ആൺകുട്ടികളുടെ വിഭാഗത്തിൽ ടൈഗേഴ്സ് വോളി ക്ലബ് വരന്തരപ്പിള്ളിക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട സെ‌ന്റ്‌ ജോസഫ് കോളേജിനും കിരീടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും സെ‌ന്റ്‌ ജോസഫ് കോളേജിലുമായി നടന്ന മത്സരങ്ങളിൽ ആ‍ൺകുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റും പെൺകുട്ടികളുടെ വിഭാഗത്തിൽ വൈഎംഎ പൂവത്തുശേരിയും രണ്ടാം സ്ഥാനം നേടി.  വോളിബോൾ ടെക്നിക്കൽ കമ്മിറ്റി രക്ഷാധികാരി ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീനിക്കപറമ്പിൽ സമ്മാനദാനം നിർവഹിച്ചു. 
സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സബ്‌ ജൂനിയർ വോളിബോൾ ചമ്പ്യൻഷിപ്‌  ഞായറാഴ്ച തൃശൂർ വി കെ എൻ - മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടിന്‌ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top