16 April Tuesday

അധ്യാപകൻ 
തൊഴിലാളിയല്ലെന്ന്‌ തൊഴിൽ വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
തൃശൂർ
അധ്യാപകൻ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് ജില്ലാ ലേബർ ഓഫീസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അക്കിക്കാവിലെ സ്വകാര്യ എൻജിനിയറിങ്‌ കോളേജ്‌ മുൻ അധ്യാപകൻ സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി കെ ബീനാകുമാരി തൊഴിൽ വകുപ്പിനോട് ആവശ്യപ്പെട്ട വിശദീകരണത്തിന്‌ മറുപടിയായാണ്‌ തൊഴിൽ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്‌. 
പരാതി പരിഹരിക്കാൻ തൊഴിൽ വകുപ്പിന് നിയമതടസ്സമുണ്ടെങ്കിലും  പരാതി ഒരുപരിധിവരെ  പരിഹരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ മലപ്പുറം കല്ലൂർമ തരിയത്ത് സ്വദേശി നൗഷാദിന് 2021 ജനുവരി  27വരെയുള്ള വേതനവും തൊഴിൽ പരിചയ സർട്ടിഫിക്കറ്റും നൽകിക്കഴിഞ്ഞു. ഗ്രാറ്റുവിറ്റിക്ക്  അർഹതയുണ്ടെങ്കിൽ കോളേജ് മാനേജ്മെന്റിന് അപേക്ഷ നൽകാം.1947ലെ വ്യവസായ തർക്ക നിയമത്തിലെ 2 (എസ്) വകുപ്പു പ്രകാരം പരാതി തൊഴിൽ തർക്കമായി പരിഗണിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top