18 September Thursday
ക്ഷേത്രങ്ങളിൽ മോഷണം

3 ബിജെപിക്കാർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

റിമാൻഡിലായ സാനു, രാജേഷ്‌, സഹജൻ

ഇരിങ്ങാലക്കുട 
കാട്ടൂർ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് ഓട്ടുവിളക്കുകളും ദീപസ്തംഭങ്ങളും മോഷ്ടിച്ച ബിജെപി–- ആർഎസ്‌എസ്‌ പ്രവർത്തകർ റിമാൻഡിൽ. പൊഞ്ഞനം സ്വദേശികൾ കണ്ടരന്തറ ഇടിവാൾ രാജേഷ് എന്ന രാജേഷ് (50), ഇരിങ്ങാത്തുരുത്തി  സാനു (36), വെള്ളാഞ്ചേരി  സഹജൻ (49) എന്നിവരെയാണ് ഇരിങ്ങാലക്കുട കോടതി റിമാൻഡ്‌ ചെയ്‌തത്‌. 
കാട്ടൂർ മുസ്ലീം പള്ളിയിൽക്കയറി മുസ്ലിയാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയാണ്‌ റിമാൻഡിലായ വെള്ളാഞ്ചേരി  സഹജൻ. നീരോലി, കതിരപ്പുള്ളി  കുടുംബ ക്ഷേത്രങ്ങളിൽനിന്നാണ്‌ ഒരുലക്ഷത്തിലേറെ രൂപ വിലവരുന്ന വിളക്കുകളും ദീപസ്തംഭങ്ങളും ഇവർ മോഷ്ടിച്ചത്‌. 
രാജേഷും സാനുവും ചേർന്ന്‌ വിവിധ മോഷ്ടിച്ച വിളക്കുകൾ സഹജന്റെ ഓട്ടോടാക്‌സിയിൽ കയറ്റി വിൽപ്പനയ്‌ക്ക്‌ ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ്‌ മൂവരും പൊലീസിന്റെ വലയിലായത്‌. 
മോഷണമുതലുകൾ രാജേഷിന്റെ പറമ്പിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം പൊലീസ്‌ കണ്ടെടുത്തു. 
ഈ സംഘം നേരത്തേ മറ്റെന്തെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.   സ്പെഷ്യൽ ബ്രാഞ്ച്   അന്വേഷക സംഘമാണ്‌ മൂവരെയും അറസ്റ്റുചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top