20 April Saturday

സാനിറ്ററി പാഡ്‌ വിമുക്തമാക്കാൻ 
പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
വടക്കാഞ്ചേരി 
സാനിറ്ററി പാഡിന്‌ പകരം വനിതകൾക്ക്  മെൻസ്ട്ര്യൽ  കപ്പ് ലഭ്യമാക്കാൻ പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ.  ഇതിനായി വാർഷിക പദ്ധതിയിൽ 14.5 ലക്ഷം രൂപ വകയിരുത്തി. നഗരസഭയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ  എച്ച് എൽഎൽ ലൈഫ് കെയർ കമ്പനിയുമായി  സഹകരിച്ചാണ്  പദ്ധതി നടപ്പിലാക്കുക.
ആദ്യഘട്ടത്തില്‍ 5000  പേർക്ക് എം കപ്പ് വിതരണം ചെയ്യും. അങ്കണവാടി ജീവനക്കാർ ആശാ വർക്കര്‍മാർ  എന്നിവർ മുഖേനയാണ്  എം  കപ്പ് സൗജന്യമായി വിതരണം ചെയ്യുക. അഞ്ചു  മുതൽ 10 വർഷം വരെ പുനരുപയോഗിക്കാവുന്ന ഇത്തരം   കപ്പുകൾ അഞ്ചുവർഷം കൊണ്ട് 100 ടൺ സാനിറ്ററി നാപ്കിൻ മാലിന്യത്തിന്റെ കുറവും ഏതാണ്ട്  പത്തുലക്ഷം രൂപയുടെ ലാഭവും ലഭ്യമാകും.
ആർത്തവ കപ്പുകളെപ്പറ്റിയുള്ള ശാസ്ത്രീയമായ ബോധവൽക്കരണവും വിതരണവും  ഉപയോഗിക്കുന്നതിന്  ആവശ്യമായ പിന്തുണയ്ക്കും  സംശയനിവാരണത്തിനും  വിദഗ്ധരുടെ  സേവനവും നഗരസഭ ഉറപ്പാക്കും. 
നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായ  യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.  വൈസ് ചെയർപേഴ്സൺ ഒ ആർ  ഷീല മോഹൻ, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, എ എം ജമീലാബി,  എസ്  നമിത, ബി ഗോപിക,  കെ കെ മനോജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top