25 April Thursday
സിപിഐ എം ചേർപ്പ് ഏരിയ സമ്മേളനം സമാപിച്ചു

ശ്രീ ഗോകുലം സ്കൂളിൽ പിരിച്ചുവിട്ട 
അധ്യാപകരെ തിരിച്ചെടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
ചേർപ്പ്
പഴുവിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട 45 അധ്യാപകരെ തിരിച്ചെടുക്കണമെന്ന് സിപിഐ എം ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഒരു തൊഴിൽ മാനദണ്ഡങ്ങളും പാലിക്കാതെ സിബിഎസ് ഇയാണ് പിരിച്ചുവിട്ടത്. അൺ എയ്ഡഡ് മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയിൽ അംഗങ്ങളായതിന്റെ പ്രതികാരമാണ് നടപടിക്ക് പിന്നിൽ.146 ദിവസമായി അധ്യാപകർ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലാണ്. അധ്യാപകരെ തിരിച്ചെടുക്കാൻ മാനേജ്മെന്റ്‌ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 
    29 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഏരിയ സെക്രട്ടറി പി ആർ വർഗീസ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ രാമചന്ദ്രൻ എംഎൽഎ, പി കെ ഷാജൻ എന്നിവർ സംസാരിച്ചു. കിഴുപ്പിള്ളിക്കര റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പൂർത്തീകരിക്കുക, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, പെരിങ്ങോട്ടുകര കാഞ്ഞാണി, ചിറയ്ക്കൽ താന്ന്യം പിഡബ്ലിയുഡി റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ചേർപ്പ് ഗവ. ആശുപത്രിയിലെ സൗകര്യങ്ങളും സേവനങ്ങളും വർധിപ്പിക്കുക, ചേർപ്പിൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് സ്ഥാപിക്കുക, പെരുവനം ചിറ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top