18 December Thursday

പുതുക്കി ധീരസ്‌മരണ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

അഴീക്കോടൻ രാഘവൻ ദിനാചരണത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ ചുവപ്പു വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഹോണർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരിശോധിക്കുന്നു / ഫോട്ടോ: കെ എസ് പ്രവീൺ കുമാർ

തൃശൂർ

അഴീക്കോടൻ രാഘവൻ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച തൃശൂരിൽ സിപിഐ എം ആഭിമുഖ്യത്തിൽ പതിനായിരങ്ങളുടെ സ്മരണാഞ്ജലി. അഴീക്കോടൻ രക്തസാക്ഷിത്വം വരിച്ചതിന്റെ 51– വാർഷികത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം, ചുവപ്പുസേന പരേഡ്‌, റാലി, പൊതുസമ്മേളനം എന്നിവ നടന്നു. രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കംകുറിച്ച് ശനിയാഴ്‌ച രാവിലെ   ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി. തുടർന്ന് നൂറുകണക്കിന് പാർടി പ്രവർത്തകർ പ്രകടനമായി അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചെട്ടിയങ്ങാടിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുതുതായി സ്ഥാപിച്ച അഴീക്കോടന്റെ വെങ്കല പ്രതിമ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അനാച്ഛാദനം ചെയ്ത ശേഷം പുഷ്‌പചക്രം അർപ്പിച്ചു. പുഷ്‌പാർച്ചനയും തുടർന്ന്‌ അനുസ്‌മരണ യോഗവും നടന്നു.
 അനുസ്‌മരണ യോഗം     മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, ചുമട്‌ ലോക്കൽ സെക്രട്ടറി കെ യു സുരേഷ്‌ എന്നിവർ സംസാരിച്ചു. വൈകിട്ട്‌  തൃശൂരിനെ ചെമ്പട്ടണിയിച്ച ചുവപ്പുസേന പരേഡ്‌ നടന്നു. പാലസ്‌ മൈതാനിയിൽനിന്നും ശക്തൻ സ്റ്റാൻഡിൽ നിന്നും 17 ഏരിയയിൽ നിന്നുമുള്ള ചുവപ്പുസേന ചിട്ടയോടെ ചുവടുവച്ച്‌  സ്വരാജ്‌റൗണ്ടിൽ കയറി  തേക്കിൻകാട്‌ മൈതാനിയിലേക്ക്‌ പ്രവേശിച്ചു. ഇതിനു പിന്നാലെ ആയിരങ്ങൾ റാലിയായി തേക്കിൻകാട്‌ മൈതാനിയിലെ വിദ്യാർഥി കോർണറിലേക്ക്‌ ഒഴുകിയെത്തി.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്നു ചേർന്ന പൊതുസമ്മേളനം  എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.  മന്ത്രി കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബേബി ജോൺ, എ സി മൊയ്‌തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ,  മന്ത്രി ആർ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, പി കെ ഡേവിസ്‌, പി കെ ചന്ദ്രശേഖരൻ, ടി കെ വാസു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top