കയ്പമംഗലം
സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഒന്നര വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ദേശീയപാത 66 കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരായിരുന്ന ചളിങ്ങാട് സ്വദേശി കൊള്ളിക്കത്തറ വീട്ടിൽ സുൻതാസ് (21), മകൻ ഇവാൻ ഐറിക്ക് (ഒന്നര), സുൻതാസിന്റെ സഹോദരി ഷബ്‌ന (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേയിൽ നിന്നും ചളിങ്ങാട് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..