20 April Saturday

ഒല്ലൂരിൽ 27,517
കുടുംബങ്ങൾക്ക് കുടിവെള്ളം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
ഒല്ലൂർ
ജൽജീവൻ മിഷൻ പദ്ധതി വഴി ഒല്ലൂർ നിയോജക മണ്ഡലത്തിൽ പുതിയതായി 27, 517 കുടുംബങ്ങൾക്ക് കുടിവെള്ളം. മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ  പഞ്ചായത്തുകളിലാണ്   പദ്ധതി നടപ്പാക്കുന്നത്‌. പുത്തൂർ പഞ്ചായത്തിൽ 12,233 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. നടത്തറയിൽ 2551, മാടക്കത്തറ 5664, പാണഞ്ചേരി 8169 വീടുകളിലേയ്ക്കാണ് പൈപ്പ് കണക്ഷൻ വഴി കുടിവെള്ളം എത്തുക.  പീച്ചി, മുളയം ശുദ്ധീകരണശാലകൾ ഉപയോഗപ്പെടുത്തിയാണ് ഇത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ  മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം   ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 
നടത്തറ  പഞ്ചായത്തിൽ നിലവിലുള്ള 7658 ൽ 5107 വീടുകളിൽ ഗ്രാമീണ ശുദ്ധജല വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റിയും ജലനിധിയുമാണ് കുടിവള്ള വിതരണം നടത്തിവരുന്നത്. പഞ്ചായത്തിൽ ശേഷിക്കുന്ന 2551 വീടുകളിലേയ്ക്കാണ് ടാപ്പ് കണക്ഷൻ വഴി വിതരണം ചെയ്യുന്നത്. 
മാടക്കത്തറ പഞ്ചായത്തിലെ 7121 വീടുകളിൽ 1457 വീടുകളിലും പാണഞ്ചേരി പഞ്ചായത്തിലെ  11931 വീടുകളിൽ 3762 വീടുകളിലും ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള വിതരണം. ശേഷിക്കുന്ന വീടുകളിലേയ്ക്കാണ് ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്നത്. 
ജൽജീവൻ മിഷൻ പദ്ധതിയുടെ ആകെ ചെലവിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top