19 April Friday

കോൺഗ്രസിൽ നടക്കുന്നത്‌ 
ഛോഡോ യാത്ര: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
തൃശൂർ
മതനിരപേക്ഷത  സംരക്ഷിക്കാനും വർഗീയത ചെറുക്കാനും കോൺഗ്രസിന്‌ ഉറച്ച നിലപാട്‌ ഇല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. ഇതോടെ കോൺഗ്രസിനെ ഉപേക്ഷിച്ച്‌ നേതാക്കളും അണികളും കൂട്ടത്തോടെയാണ്‌  മറ്റ്‌ രാഷ്‌ട്രീയ പാർടികളിൽ ചേരുന്നത്‌. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം തൃശൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത്‌ ജോഡോ യാത്രക്ക്‌ പകരം ഛോഡോ യാത്രയാണ്‌ കോൺഗ്രസിൽ നടക്കുന്നത്‌. രാഹുൽ ഗാന്ധിയുടെ യാത്ര ആരംഭിച്ചതിന്‌ ശേഷം കൂടുതൽ നേതാക്കൾ കോൺഗ്രസ്‌ ഉപേക്ഷിച്ചു. ഗോവയിൽ നിന്ന്‌ കൂട്ടത്തോടെയാണ്‌ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേർന്നത്‌. മോദി  സർക്കാരിന്റെ എട്ടു വർഷക്കാലത്തെ ഭരണം രാജ്യത്തെ സാമ്പത്തിക നില താറുമാറാക്കി. റിസർവ്‌ ബാങ്കിന്റെ കരുതൽ നിക്ഷേപം ഇക്കാലയളവിൽ വൻ തോതിൽ ചെലവഴിച്ചു. ഇതിന്‌ പുറമെ രാജ്യത്തെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുതുലയ്‌ക്കുന്നു.  നിയമ സഭ പാസാക്കിയ ജനക്ഷേമകരമായ ബില്ലുകൾ  ഒപ്പുവയ്‌ക്കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കാനുള്ള ഗവർണറുടെ നീക്കത്തെ നിയമപരമായി എൽഡിഎഫ്‌ നേരിടുമെന്നും പി കെ ബിജു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top