03 July Thursday
രാഘവന്‍ തിരുമുൽപ്പാട് സ്മാരക ആയുഷ് ആശുപത്രി

നിര്‍മാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

നിര്‍മാണം പുരോഗമിക്കുന്ന ചാലക്കുടിയിലെ രാഘവന്‍ തിരുമുൽപ്പാട് സ്മാരക ആയുഷ് ആശുപത്രി

 ചാലക്കുടി

ആയുർവേദാചാര്യൻ  രാഘവൻ തിരുമുൽപ്പാട് സ്മാരക ആയുഷ് ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. മൂന്ന് നിലകളുള്ള ആശുപത്രിക്കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റിങ്‌ പൂർത്തിയായി. ചാലക്കുടി നഗരസഭ ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറിയ സ്ഥലത്താണ്
നിർമാണം. ദേശീയപാതയോരത്ത് കോസ്‌മോസ് ക്ലബ്ബിന് സമീപം കഴിഞ്ഞ നഗരസഭാ കൗൺസിൽ കൈമാറിയ 60 സെന്റ് സ്ഥലത്താണ് ആശുപത്രിയുടെ നിർമാണം നടക്കുന്നത്. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായാണ് പദ്ധതി ലഭ്യമായത്. 
ആയുഷ് മിഷൻ കേരളയുടെ വാർഷിക പ്രവർത്തന പദ്ധതിയിലുൾപ്പെടുത്തി 11 കോടി രൂപ ചെലവിൽ 50 കിടക്കകളുള്ള ആശുപത്രിയാണ് നിർമിക്കുന്നത്. ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയിൽ ആയുർവേദത്തിലെ 40കിടക്കകളോടുകൂടിയ ജനറൽ, നേത്ര ശാലാക്യ ചികിത്സാവിഭാഗം, പഞ്ചകർമ എന്നിവയോടൊപ്പം 10 കിടക്കകളോടുകൂടിയ യോഗാ നാച്ചറോപ്പതി, സിദ്ധ എന്നീ ചികിത്സാ ശാഖകളുടെ ഒപിയും ഒരുക്കുന്നുണ്ട്. സംസ്ഥാനത്ത് അനുവദിച്ച രണ്ട് ആയുഷ് ആശുപത്രികളിൽ ഒന്നാണ് ചാലക്കുടിയിലേത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top