25 April Thursday

എസ്‌എഫ്‌ഐ പതാക–- ദീപശിഖാ ജാഥകൾക്ക്‌ ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

എസ്‌എഫ്‌ഐ സംസ്ഥാന പതാക, ദീപശിഖാ ജാഥകൾക്ക്‌ തൃശൂരിൽ നൽകിയ സ്വീകരണം

തൃശൂർ 
എസ്‌എഫ്‌ഐ  സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ–-പതാക  ജാഥകൾക്ക്‌ ജില്ലയിൽ ഉജ്വല സ്വീകരണം.  
 എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം  ആദർശ്‌ എം സജി  ലീഡറും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അമൽ സോഹൻ മാനേജരുമായ ദീപശിഖാജാഥയെയും എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം രഹ്‌ന സബീന  ജാഥാ ലീഡറും  സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ്‌ സംഗീത്‌ മാനേജരുമായ പതാക ജാഥയെയും  ജില്ലയിലെ വിദ്യാർഥിസമൂഹമാകെ നെഞ്ചേറ്റി.  സ്വീകരണകേന്ദ്രങ്ങളിൽ ബഹുജനങ്ങളും പങ്കാളികളായി.  ഇരുചക്ര വാഹനങ്ങൾ അകമ്പടിയായി.  മുത്തുക്കുടകളും വാദ്യങ്ങളുമായി ജില്ലയെ വരവേറ്റു. 
 തിങ്കളാഴ്‌ച  രാവിലെ  പത്തിന്‌ കൊടകരയിൽ  ചേർന്ന  സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജാസിർ ഇക്‌ബാൽ ഉദ്‌ഘാടനം ചെയ്‌തു.  സിപിഐ എം ഏരിയ സെക്രട്ടറി പി കെ ശിവരാമൻ അധ്യക്ഷനായി. സി  കെ ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.   തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ സ്വീകരണയോഗം  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ ഉദ്‌ഘാടനം ചെയ്‌തു.  എം എം മേഘന അധ്യക്ഷയായി.  യദു കൃഷ്‌ണ സ്വാഗതം പറഞ്ഞു. കുന്നംകുളത്ത്‌ സ്വീകരണയോഗം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്‌തു.  അഭിനന്ദ്‌ അധ്യക്ഷനായി. അനസ്‌ ജോസഫ്‌ സ്വാഗതം പറഞ്ഞു.  തുടർന്ന്‌  പാലക്കാട്‌  ജില്ലയിലേക്ക്‌ പ്രവേശിച്ചു.  ജാഥാ ലീഡർമാരും മാനേജർമാർക്കും പുറമെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്, പ്രസിഡന്റ്‌ ജിഷ്ണു സത്യൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top