27 April Saturday

പടരും വിദ്യാകിരണം, 
11 സ്‌കൂളുകൾകൂടി ഹൈടെക്‌

സ്വന്തം ലേഖകൻUpdated: Tuesday May 24, 2022
തൃശൂർ
പുതു അധ്യയനവർഷത്തിൽ പുത്തനുടുപ്പിട്ട്‌ കുട്ടികളെത്തുന്നത്‌ പുത്തൻ സ്‌കൂളിലേക്ക്‌,  വിദ്യാകിരണം മിഷന്റെ ഭാഗമായി  മികവായ്‌, മിന്നിത്തിളങ്ങാൻ   11 സ്‌കൂൾ കെട്ടിടങ്ങൾകൂടി. രണ്ടാം പിണറായി സർക്കാർ ഒരു വർഷത്തിനകം 34 സ്‌കൂൾ കെട്ടിടങ്ങൾ ഹൈടെക്കാക്കി സമർപ്പിച്ചു.  
കിഫ്‌ബിയുടെ അഞ്ചുകോടി ചെലവിൽ നിർമിച്ച,  മുല്ലശേരി ജിഎച്ച്‌എസ്‌എസ്‌, എറിയാട്‌ ജികെവിഎച്ച്‌എസ്‌എസ്‌,     പ്ലാൻഫണ്ട്‌ ഉപയോഗിച്ച്‌ നിർമിച്ച  നെടുപുഴ ജിജെബിഎസ്‌, ജിയുപിഎസ്‌ അഴീക്കോട്‌,  ജിബിഎച്ച്‌എസ്‌എസ്‌ കൊടകര, ജിജിഎച്ച്‌എസ്‌ ചാലക്കുടി, ജിവിഎച്ച്‌എസ്‌എസ്‌ പുതുക്കാട്‌, ജിഎച്ച്‌എസ്‌എസ്‌ ചെമ്പൂച്ചിറ,  ജിഎച്ച്‌എസ്‌എസ്‌ ഐരാണിക്കുളം, എംഎൽഎ, എംപി ഫണ്ടുപയോഗിച്ച്‌ നിർമിച്ച  ജിഎംജിഎച്ച്‌എസ്‌എസ്‌ തൃശൂർ, ജിഎച്ച്‌എസ്‌എസ്‌ കടിക്കാട്‌ എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ്‌ ഈ മാസം സമർപ്പിക്കുന്നത്‌.
നേരത്തേ 23 സ്‌കൂളുകൾ ഉദ്‌ഘാടനം നടത്തിയിരുന്നു.  ചാലക്കുടി ജിവിഎച്ച്എസ്എസ്,  കടവല്ലൂർ ജിഎച്ച്എസ്എസ് എന്നി വ  അഞ്ചുകോടിയിലും  കൊടുങ്ങല്ലൂർ ജിജിഎച്ച്‌എസ്‌,  പഴയന്നൂർ ജിഎച്ച്എസ്എസ് എന്നിവ മൂന്നുകോടി ചെലവിലുമാണ്‌ നിർമിച്ചത്‌. പ്ലാൻ ഫണ്ട്‌   വിനിയോഗിച്ച്‌  കയ്‌പമംഗലം ജിഎൽപിഎസ്, അടാട്ട് ജിഎൽപിഎസ്,  വരവൂർ ജിഎൽപിഎസ്,  ഇരിങ്ങാലക്കുട ജിജിഎച്ച്എസ്എസ്,  ചേലക്കര ജിഎൽപിഎസ്,  മരത്തംകോട് ജിഎച്ച്എസ്എസ്,  ചെങ്ങാലൂർ ജിഎൽപിഎസ്,  പുല്ലൂറ്റ് ജിഎൽപിഎസ്,  വടക്കാഞ്ചേരി ജിജിഎൽപിഎസ്,  കുറ്റിച്ചിറ ജിഎൽപിഎസ് എന്നീ സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തീകരിച്ചു.  എരുമപ്പെട്ടി ജിഎച്ച്‌എസ്‌എസ്‌ എസ്എസ്‌ കെ ഫണ്ട്‌ വിനിയോഗിച്ചാണ്‌  പൂർത്തീകരിച്ചത്‌. കോർപറേഷൻ ചെലവിൽ അ ഞ്ചേരി ഗവ. ഹൈസ്‌കൂളിനും പുതിയ കെട്ടിടം നിർമിച്ചു. 
ദേശമംഗലം ജിവിഎച്ച്എസ്എസ്, തയ്യൂർ ജിഎച്ച്‌എസ്‌എസ്‌, ലൂർദ്‌പുരം ജിയുപിഎസ്‌, അരണാട്ടുകര ജിയുപിഎസ്‌, കടപ്പുറം ജിഎഫ്‌യുപിഎസ്‌, വെറ്റിലപ്പാറ ജിഎച്ച്‌എസ്‌എസ്‌, ഓട്ടുപാറ ജിഎൽപിഎസ്‌ എന്നീ വിദ്യാലയങ്ങളും  മികവിന്റെ കേന്ദ്രങ്ങളായി മാറി.
കൂടാതെ വിവിധ സ്‌കൂളുകളിൽ ലാബ്‌ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.  കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴിയാണ്‌ സ്‌കൂൾ ഹൈടെക്കാക്കാൻ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top