29 March Friday

കര്‍ഷകത്തൊഴിലാളി -ദളിത്– ആദിവാസി പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

കർഷകത്തൊഴിലാളി–- - ദളിത് –--ആദിവാസി സംയുക്ത സമിതി ഏജീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ കെഎസ്--കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്ര ബിജെപി ഭരണത്തിൽ വർധിക്കുന്ന ദളിത് പീഡനങ്ങൾ അവസാനിപ്പിക്കുക, ഭൂരഹിത കർഷക തൊഴിലാളികൾക്ക് ഭൂമി ലഭ്യമാക്കുക എന്നീ  12 ഇന ആവശ്യങ്ങളുന്നയിച്ച് കർഷകത്തൊഴിലാളി–- - ദളിത് –--ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസ് മാർച്ച് നടത്തി. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ മാർച്ചിലും ധർണയിലും അണിനിരന്നു. 
പട്ടികജാതി–-വർഗ പീഡനം തടയൽ നിയമം കുറ്റമറ്റ നിലയിൽ നടപ്പാക്കുക, പ്രത്യേക ഘടക പദ്ധതികൾ പുന:സ്ഥാപിക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നടപ്പാക്കുക, തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിനങ്ങളും വേതനവും വർധിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌ നടത്തിയത്. 
കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ  ബാലൻ ഉദ്ഘാടനം ചെയ്തു. ബികെഎംയു  ജില്ലാ സെക്രട്ടറി വി ജെ പ്രിൻസ് അധ്യക്ഷനായി. പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്, ബികെഎംയു ജില്ലാ പ്രസിഡന്റ് സി സി മുകുന്ദൻ എംഎൽഎ, എഐഡിആർഎം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു, പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, ലളിത ബാലൻ, ഡോ. എം കെ സുദർശനൻ, പി എ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top