തൃശൂർ
വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം ഉയർത്തി ധീരരക്തസാക്ഷിത്വം വരിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രണസ്മരണാർഥം ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് പ്രതിജ്ഞയെടുത്തു.
നൂറുകണക്കിന് യുവജനങ്ങൾ രണസ്‌മരണയിൽ പങ്കാളികളായി. വിൽവട്ടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. വിപിൻ വിൽസൻ അധ്യക്ഷനായി. ടി കെ രാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി അഡ്വ.എൻ വി വൈശാഖൻ വേളുക്കരയിലും കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് മുണ്ടൂരിലും ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ കൂർക്കഞ്ചേരിയിലും ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ എടവിലങ്ങും സംസ്ഥാന കമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ് ഗുരുവായൂരിലും സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു പാലിയേക്കരയിലും ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..