20 April Saturday

തെങ്ങിനും നെല്ലിനും പ്രത്യേക പരിഗണന

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
തൃശൂർ
ജില്ലയിൽ തെങ്ങ്‌ വിളവർധനയ്‌ക്ക്‌ പ്രത്യേക കർമപദ്ധതി നടപ്പാക്കാൻ തീരുമാനമായി. തേങ്ങയുടെയും തെങ്ങിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും കർഷകർക്ക്‌ ഗുണകരമായി വിപണനം നടക്കാനും സംവിധാനമൊരുക്കുമെന്ന്‌ ബജറ്റ്‌ പ്രഖ്യാപനത്തിൽ പറയുന്നു.  
തെങ്ങിനേൽക്കുന്ന മണ്ട ചീയൽ, കാറ്റുവീഴ്‌ച തുടങ്ങിയ രോഗങ്ങളെക്കുറിച്ച്‌ കാർഷിക സർവകലാശാലയുമായി ചേർന്ന്‌ ഗവേഷണം നടത്തി രോഗപ്രതിരോധ മാർഗങ്ങൾ കണ്ടെത്തുന്നതിന്‌ ആരംഭം കുറിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. 
നെൽകൃഷി പ്രോത്സാഹനത്തിനായി നെൽകൃഷി കൂലിച്ചെലവിന്‌ സബ്‌സിഡിയിനത്തിൽ നാലുകോടി നേരത്തേ അനുവദിച്ചിട്ടുണ്ട്‌. അത്‌ ഇനിയും തുടരും. വിത്ത്‌, വളം, കാർഷികോപാധികൾ എന്നിവയ്‌ക്ക്‌ സഹായം അനുവദിക്കും. കൂടാതെ വീടുകളിൽ വൃക്ഷത്തൈകൾ എത്തിച്ച്‌ അവ നട്ടുപിടിപ്പിച്ച്‌ ജില്ലയെ കാർബൺ ന്യൂട്രലാക്കാനും ബജറ്റ്‌ വിഭാവനം ചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top